ട്രാന്‍സ്ഫോമറില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

Published : Feb 20, 2019, 06:22 AM ISTUpdated : Feb 20, 2019, 06:23 AM IST
ട്രാന്‍സ്ഫോമറില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

Synopsis

അപകടം നടക്കുന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരിന്നില്ല. അപകടത്തില്‍ വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയതു. 

ചേര്‍ത്തല: ചേര്‍ത്തലയില്‍ ട്രാന്‍സ്ഫോമറില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് തൈപ്പറമ്പില്‍ ഫിലിപ്പി (സാബു)ന്റെ വീടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള  ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വീടിന് തീപിടിച്ചത്. 

അപകടം നടക്കുന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരിന്നില്ല. കുട്ടികള്‍ സ്‌കൂളിലും, ഫിലിപ്പും ഭാര്യയും ജോലിക്കും പോയ സമയത്താണ് തീപിടുത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയതു. 

ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വീടും വീട്ട് ഉപകരണങ്ങളും, കുട്ടികളുടെ പഠനോപകരണങ്ങളും, മറ്റ് വില പിടിപ്പുള്ള രേഖകളും പൂര്‍ണ്ണമായും കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
പറ്റിച്ച് പൈസ വാങ്ങുന്ന റെയിൽവേ, കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം കൗൺസിലർ; പേര് 'മെയിൽ', ചാർജ് 'സൂപ്പർഫാസ്റ്റ്'; യാത്രക്കാരോട് ചതിയെന്ന് പരാതി