പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബസ് ജീവനക്കാരൻ അറസ്റ്റിൽ

Published : Feb 20, 2019, 05:55 AM IST
പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബസ് ജീവനക്കാരൻ അറസ്റ്റിൽ

Synopsis

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. 

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കൽ അനീഷ് മോഹനൻ (34) ആണ് മുക്കം പൊലിസിന്റെ പിടിയിലായത്.  പ്രതി ബസിൽ വെച്ച് പരിചയപ്പെടുകയും തുടർന്ന് കുട്ടിയുമായി അടുപ്പത്തിലാവുകയുമായിരുന്നു. 

രണ്ടാഴ്ച മുൻപ് അമ്മയോടൊപ്പം ഡോക്ടറെ കാണാനായി മുക്കം സിഎച്ച്സിയിൽ എത്തിയപ്പോൾ പെൺകുട്ടിയെ അനീഷ് മോഹനൻ തന്ത്രപരമായി ബൈക്കിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ഇതിനിടയിൽ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവെ  മണാശ്ശേരിയിൽ വെച്ചാണ് പ്രതിയെ പൊലിസ് പിടികൂടിയത്. 

പെൺകുട്ടിയിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ പ്രതി വിറ്റതായി പൊലിസ് കണ്ടെത്തി. അനീഷ് വാഹന മോഷണം, റബ്ബർഷീറ്റു മോഷണം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതിയുടെ വീട്, മണാശ്ശേരി, മുക്കം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് മുക്കം എസ്ഐ ഹമീദിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. എഎസ്ഐ ബേബി മാത്യു, സലീം മുട്ടത്ത്, ഷഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു
എല്ലാം പരിഗണിക്കും, പാലാ ഭരണം പിടിക്കാൻ എൽഡിഎഫ് പുളിക്കകണ്ടം കുടുംബവുമായി ചർച്ച നടത്തി, തീരുമാനമറിയിക്കാതെ കുടുംബം