അബദ്ധത്തില്‍ മൊബൈല്‍ ഫോണും താക്കോല്‍ കൂട്ടവും കിണറ്റിൽ വീണു, തിരികെ എടുത്ത് നല്‍കി ഫയര്‍ഫോഴ്സ്

Published : Jun 24, 2025, 12:53 PM IST
Fire force

Synopsis

താനൂരില്‍ കിണറ്റില്‍ വീണ വീടിന്റെ താക്കോല്‍കൂട്ടവും മൊബൈല്‍ ഫോണും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം വീണ്ടെടുത്തു നല്‍കി. 

 മലപ്പുറം: കിണറ്റില്‍ വീണ വീടിന്റെ താക്കോല്‍കൂട്ടവും മൊബൈല്‍ ഫോണും വീണ്ടെടുത്ത് നല്‍കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം. താനൂരിലെ കണ്ണച്ഛനകത്ത് പറമ്പ് പുഷ്പയുടെ വീടിന്റെ താക്കോല്‍ കൂട്ടവും മൊബൈല്‍ ഫോണും അബദ്ധത്തില്‍ പതിയമ്പാട്ട് സരോജിനിയുടെ വീട്ടിലെ കിണറ്റില്‍ വീണത്.

സ്ഥലത്തെത്തിയ തിരൂര്‍ അഗ്‌നിരക്ഷ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസറായ ടി.കെ. മദന മോഹനന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം അംഗം ബാലഗോപാലപ്രഭു കിണറ്റിലിറങ്ങി നാല് മീറ്റര്‍ ആഴത്തില്‍ നിന്നും ഫോണും താക്കോല്‍ കൂട്ടവും മുങ്ങിയെടുക്കുകയായിരുന്നു. ഫയര്‍ ആന്‍ ഡ് റെസ്‌ക്യു ഓഫിസര്‍മാരായ സ ന്ദീപ്, ശരണ്‍ സുന്ദര്‍ എന്നിവരും ദൗത്യത്തില്‍ പങ്കെടുത്തു. 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി