ഓട്ടം വിളിച്ചപ്പോൾ മാന്യൻ, വണ്ടി സ്റ്റാർട്ട് ചെയ്തതോടെ മോശം പെരുമാറ്റം, ഓടുന്ന ഓട്ടോയില്‍നിന്ന് ചാടി യുവതിക്ക് പരിക്ക്, 43കാരൻ പിടിയിൽ

Published : Jun 24, 2025, 12:42 PM IST
auto abuse attempt arrest

Synopsis

43കാരൻ അപമര്യാദയായി പെരുമാറുന്നത് തുടർന്നതോടെ യുവതി ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു

മലപ്പുറം: ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് യുവതി പുറത്തേക്ക് ചാടി യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടുനിന്ന് ഓട്ടോയില്‍ കയറിയപ്പോഴാണ് ശല്യം ചെയ്യാന്‍ തുടങ്ങിയത്. അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ മുലക്കലിലെ സ്വകാര്യ ആശുപത്രീയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.

സംഭവത്തില്‍ ഡ്രൈവറെ തിരുവനന്തപുരത്തെത്തിയാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. പി. പ്ര മോദിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വിയടക്കമുള്ളവ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും 43കാരൻ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് തിരുവനന്തപുരം ഭാഗത്തേത് കടക്കുകയായിരുന്നു

തുടര്‍ന്നാണ് താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. താനൂര്‍ ഡിവൈ.എസ്.പി.പി പ്രമോദിനെ കൂടാതെ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്‍. സുജിത് സുകീഷ് കുമാര്‍, പ്രമോദ്, എ. എസ്.ഐ നിഷ, സെബാസ്റ്റ്യന്‍, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനില്‍ പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി