കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റില്‍ തീപിടുത്തം; വീട്ടമ്മ വെന്തുമരിച്ചു

Published : Jan 27, 2019, 11:54 AM ISTUpdated : Jan 27, 2019, 11:55 AM IST
കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റില്‍ തീപിടുത്തം; വീട്ടമ്മ വെന്തുമരിച്ചു

Synopsis

കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. 

ഇടുക്കി: കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത്  ഡിവിഷനിൽ ഗണേഷന്‍റെ ഭാര്യ ഷൺമുഖവള്ളി (58) യാണ് ഉറക്കത്തിൽ വെന്തുമരിച്ചത്.  രാവിലെ 8 മണിയോടെ ഗണേഷൻ കമ്പനിയിൽ ജോലിക്കായി പോയിരുന്നു. 8.30തോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികൾ അവിടുത്തെ വാച്ചർ ചെല്ലയെ വീട്ടിലേക്ക് അയച്ചതോടെയാണ് സംഭവം അറിഞ്ഞത്. 

വീട്ടിലെ ഷൺമുഖവള്ളിയുടെ കിടപ്പുമുറി മുഴുവൻ തീപടർന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പുക അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷൺമുഖവള്ളിയെ കണ്ടെത്തിയത്. മൂന്നാർ ദേവികുളം പൊലീസ് സ്ഥലത്തെത്തി. ഷോട്ട് സർക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന. പൊലീസിന്‍റെ വിദഗ്ധ സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. രണ്ടു പേരും തമിഴ്നാട്ടിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും