വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

Published : Feb 22, 2023, 09:34 PM IST
വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

Synopsis

ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി.

തൃശൂർ : വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ. ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്.  മുകൾ നില പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് അപകടത്തിൽ കത്തി നശിച്ചത്. വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ
കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം