കൊല്ലം കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം

By Web TeamFirst Published Jun 11, 2019, 6:38 AM IST
Highlights

ദേശീയപാതയ്ക്ക് അരികിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്.

click me!