
തൃശ്ശൂര്‍: കനത്തമഴയെ തുടര്‍ന്ന് ട്രാക്കില്‍ തെങ്ങ് വീണതിനെതുടര്‍ന്ന് എറണാകുളം - തൃശ്ശൂർ റൂട്ടിൽ അൽപസമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശ്ശൂരിന് അടുത്ത് പൂത്തോളിലാണ് വൈകിട്ട് ആറരയോടെ റെയില്‍വേ വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണത്. ഉടൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി ട്രാക്ക് ഗതാഗതയോഗ്യമാക്കി. എറണാകുളം - തൃശ്ശൂർ റൂട്ടിൽ മരം വീണതിനെത്തുടർന്ന് അൽപസമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നു പോകേണ്ടിയിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് അൽപസമയം വൈകിയെങ്കിലും കടത്തി വിട്ടു. ജനശതാബ്ദിയുൾപ്പടെയുള്ള തീവണ്ടികൾ വൈകി ഓടുന്നില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam