
ചേര്‍ത്തല: ഞായറാഴ്ച തുടങ്ങിയ മഴയില്‍ ചേര്‍ത്തല താലൂക്കില്‍ ഏഴുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴക്കൊപ്പം വീശിയകാറ്റില്‍ മരംവീണാണ് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായത്. 1.52 ലക്ഷത്തിന്‍റെ നഷ്ടമാണ് കണക്കാക്കുന്നത്. മഴയില്‍ തീരദേശ പഞ്ചായത്തുകളിലടക്കം 325 വീടുകളോളം വെള്ളത്തിലായി. കടക്കരപ്പള്ളി, ചേര്‍ത്തലതെക്ക്, വയലാര്‍, പട്ടണക്കാട്, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലെ കടലോര കായലോര പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഏതുസമയത്തും ക്യാമ്പുകള്‍ തുടങ്ങി ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികളായിട്ടുണ്ട്. . നഗരത്തില്‍ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവേശന കവാടമടക്കം വെള്ളത്തിലായി. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ റോഡും വെള്ളത്തിലായി. തൈയ്ക്കല്‍ അബേക്കര്‍ കോളനി, വെട്ടയ്ക്കല്‍ എന്നീ സ്ഥലങ്ങളിലും മഴവെള്ളം വില്ലനായി മാറിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam