തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം; ആളപായമില്ല

Published : Jan 29, 2026, 04:11 PM ISTUpdated : Jan 29, 2026, 05:16 PM IST
MLA hostel

Synopsis

പെരിയാർ ബ്ലോക്കിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം. പെരിയാര്‍ ബ്ലോക്കിലെ രണ്ടാം നിലയിലെ  മുറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ല. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മുറിയിലാണ്  തീപിടിത്തമുണ്ട്. കംപ്യൂട്ടറിന് സമീപത്ത്  നിന്ന് തീ പടരുകയായിരുന്നു. ഈ സമയത്ത് മുറിയിൽ ആരുമുണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ്  പ്രാഥമിക നിഗമനം. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന തീയണച്ചു. അഗ്നിശമന സേനയെത്തുമ്പോഴേക്കും തീ നിയന്ത്രണ വിധേയമായി. സ്പീക്കര്‍ എംഎൽഎ ഹോസ്റ്റൽ സന്ദര്‍ശിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ പെൺകുട്ടിക്ക് നേരെ നടുക്കുന്ന ആക്രമണം; തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും ഐഫോണും കവർന്നു
പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, രണ്ട് പേരുടെ പരിക്ക് ​ഗുരുതരം, പാലക്കുന്നില്‍ കേന്ദ്രസേന ഇറങ്ങി