
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്ത് ടയർ കടയ്ക്ക് തീപിടിച്ചു. വൈകിട്ട് 6.30ന് കടയടച്ച് ഉടമ മടങ്ങിയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ആണ് തീയണച്ചത്. തീപിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെതായാണ് വിവരം.
ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ ഉടൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഫയർഫോഴ്സെത്തി വേഗത്തിൽ തീയണക്കാനായി. സമീപത്തെ പ്ലൈവുഡ് കടയിലേക്കടക്കം തീപടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam