ബാലുശ്ശേരിയിൽ പെട്രോൾ പമ്പിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിൽ വൻ തീപ്പിടുത്തം

Published : Jun 06, 2022, 12:25 PM IST
ബാലുശ്ശേരിയിൽ പെട്രോൾ പമ്പിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിൽ വൻ  തീപ്പിടുത്തം

Synopsis

തൊട്ടപ്പുറത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു.

കോഴിക്കോട്: ബാലുശ്ശേരി പുത്തൂർവട്ടത്ത് വൻ തീപിടിത്തം. ഫർണിച്ചർ നിർമാണ സ്ഥാപനത്തിലും പഴയ ടയർ സൂക്ഷിക്കുന്ന ഇടത്തുമാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തീ പടർന്നത്. ഒമ്പത് യൂണിറ്റ് ഫയർഫോഴ്സ് സംഘം തീ പൂർണമായും അണക്കാനെത്തി. തൊട്ടപ്പുറത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വേണ്ട ക്രമീകരണങ്ങൾ നടത്തി തീ പിടുത്തം തടയുകയായിരുന്നു. സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫർണീച്ചർ നിർമാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.

സമാനമായി കഴിഞ്ഞ ദിവസം മണർകാട് വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിച്ചിരുന്നു. ഡ്രസ് വേൾഡ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തുണിത്തരങ്ങളെല്ലാം കത്തിനശിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ പറഞ്ഞു. പിന്നീട് ഫയർ ഫോഴ്സെത്തിയാണ് തീ പൂർണമായും അണച്ചത്. എഞ്ചിൻ, ക്യാമറ, വല ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചതായി ഉടമകൾ പറഞ്ഞു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. അപകടത്തെക്കുറിച്ച് പൊലീസും ഫയർഫോഴ്‌സും അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം അമ്പപ്പുഴയില്‍ രണ്ട്  മത്സ്യ ബന്ധന വള്ളങ്ങൾ കത്തി നശിച്ചിരുന്നു. കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. കയർ എന്ന വള്ളവും അത്ഭുത മാതാവ് എന്ന ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്. സമീപത്തെ കടയുടമസ്ഥനാണ് തീ ഉയരുന്നത് ആദ്യം കണ്ടത് .ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് മറ്റ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ
മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം