
കോഴിക്കോട്: ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മത്സ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്. തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
നിരവധി ഷെഡുകളില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു. ഇലാഹി ഗ്രൂപ്പിന്റെ 700 ഓളം പ്ലാസ്റ്റിക് ബോക്‌സുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ബോക്‌സുകള്‍ കത്തി നശിച്ചിട്ടുണ്ട്. നിരവധി മണ്ണെണ്ണ ബാരലുകളും കത്തി നശിച്ചവയില്‍ ഉള്‍പ്പെടും. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നിഷേധിച്ചു; 21കാരി ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam