
കൊച്ചി: എറണാകുളം എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിൽ തീപിടുത്തം. ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam