
തിരുവനന്തപുരം: നാട്ടുകാരെ ഭീതിയിലാഴ്തി തെങ്ങിൽ തീപിടിത്തം. വെള്ളറട ഗവണ്‍മെന്‍റ് യുപി സ്‌കൂളിന് എതിര്‍വശത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങിലാണ് നാട്ടുകാർ തീ കണ്ടത്. തെങ്ങിന് സമീപത്ത് കൂടെ പോകുന്ന ലെവന്‍ കെവി ലൈനില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തെങ്ങില്‍ ഇടിമിന്നൽ ഏറ്റതാണോ എന്നും സംശയം ഉണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പടരാതെ നിയന്ത്രണവിധേയമാക്കിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam