താമരശ്ശേരി ചുരത്തില്‍ വന്‍ തീ പിടിത്തം; ചിപ്പിലിത്തോട് അടിക്കാടിന് തീപിടിച്ചു

Published : Mar 24, 2024, 05:26 PM ISTUpdated : Mar 24, 2024, 05:31 PM IST
താമരശ്ശേരി ചുരത്തില്‍ വന്‍ തീ പിടിത്തം; ചിപ്പിലിത്തോട് അടിക്കാടിന് തീപിടിച്ചു

Synopsis

ഹൈവേ പൊലീസിന്റെ വാഹനം കടന്ന് പോകുന്നതിനിടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ തീ പിടിത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോട് എന്ന സ്ഥലത്ത് അടിക്കാടിനാണ് തീ പിടിച്ചത്. മുക്കത്ത് നിന്ന് അഗ്നിരക്ഷ സേന എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷ സേന അറിയിച്ചു. ഹൈവേ പൊലീസിന്റെ വാഹനം കടന്ന് പോകുന്നതിനിടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ
റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി