വീടിനു സമീപം സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടി; പരിഭ്രാന്തരായി അയൽവാസികൾ, ഫയർഫോഴ്സ് എത്തി

Published : Dec 11, 2022, 02:08 AM ISTUpdated : Dec 11, 2022, 06:42 AM IST
വീടിനു സമീപം സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടി; പരിഭ്രാന്തരായി അയൽവാസികൾ, ഫയർഫോഴ്സ് എത്തി

Synopsis

ശബ്ദം കേട്ട്  പ്രദേശവാസികൾ പരിഭ്രാന്തരായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്  ഹരിപ്പാട് മാവേലിക്കര  സ്റ്റേഷനുകളിൽ നിന്നും അഗ്നിശമനസേനാ വിഭാഗമെത്തി പടക്കം നിർവീര്യമാക്കി.

ഹരിപ്പാട്: വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടി. പള്ളിപ്പാട് സ്വദേശി ഷംസുദ്ദീൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനു സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ  പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട്  പ്രദേശവാസികൾ പരിഭ്രാന്തരായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്  ഹരിപ്പാട് മാവേലിക്കര  സ്റ്റേഷനുകളിൽ നിന്നും അഗ്നിശമനസേനാ വിഭാഗമെത്തി പടക്കം നിർവീര്യമാക്കി. ഹരിപ്പാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

വികൃതി കാട്ടിയതിന് 5 വയസുകാരന് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം, ജനനേന്ദ്രിയം പൊള്ളിച്ചു; കേസെടുത്ത് പൊലീസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം