കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ ഭര്‍ത്താവും; രക്ഷകരായി അഗ്‌നിശമന സേന

Published : Jan 16, 2021, 08:07 PM IST
കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ ഭര്‍ത്താവും; രക്ഷകരായി അഗ്‌നിശമന സേന

Synopsis

വഴക്ക് മൂര്‍ച്ഛിച്ചതോടെ ഗര്‍ഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. അപ്രതീക്ഷിതമായ ഭാര്യയുടെ അവിവേകത്തിന് മുന്നില്‍ പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല.  

മഞ്ചേരി: കുടുംബ വഴക്കിനിടെ കിണറ്റിലേക്ക് എടുത്ത് ചാടിയ ദമ്പതികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് സംഭവം. വാടകക്ക് താമസിക്കുന്ന ശ്രീനിവാസന്‍ (45), ഭാര്യ ലക്ഷ്മി (44) എന്നിവരാണ് വഴക്കിട്ട് കിണറ്റില്‍ ചാടിയത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഗര്‍ഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.

അപ്രതീക്ഷിതമായ ഭാര്യയുടെ അവിവേകത്തിന് മുന്നില്‍ പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല. ഒപ്പം കിണറ്റിലേക്ക് ചാടി. 30 അടി താഴ്ചയുള്ള കിണറ്റില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ടു നിന്ന മകനാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരമറിയിച്ചത്്. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായത് ദമ്പതികള്‍ക്ക് രക്ഷയായി. ഇരുവര്‍ക്കും പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചു.
 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്