തെരുവ് നായയുടെ തല ഗേറ്റിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

By Web TeamFirst Published May 17, 2021, 5:53 PM IST
Highlights

മണിക്കൂറുകളോളം ഗേറ്റില്‍ കുടുങ്ങി കിടന്ന നായയെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി ഗേറ്റിന്റെ കമ്പികൾ മുറിച്ച് മാറ്റി രക്ഷപെടുത്തുകയായിരുന്നു.  

കായംകുളം: ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിശമന സേന  രക്ഷപെടുത്തി. കായംകുളം കരിയടുത്ത് ഫിലിപ്പിന്റെ വീട്ടിലെ ഗേറ്റിൽ ആണ് നായയുടെ തല കുടുങ്ങിയത്. ശനിയാഴ്ച രാത്രിയിൽ ഗേറ്റിൽ കുടുങ്ങി പോയ നായയെ വീട്ടുകാർ കാണുന്നത് രാവിലെ ഏഴു മണിയോടൊണ്.  

വീട്ടുകാർ നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്  വീട്ടുകാര്‍ അഗ്നശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.  മണിക്കൂറുകളോളം ഗേറ്റില്‍ കുടുങ്ങി കിടന്ന നായയെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി ഗേറ്റിന്റെ കമ്പികൾ മുറിച്ച് മാറ്റി  രക്ഷപെടുത്തുകയായിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!