കടയ്ക്കുള്ളിൽ നിന്ന് വൻ അഗ്നിബാധ, നാടിനെ നടുക്കിയ തീ പിടിത്തത്തിൽ രക്ഷയായി ഫയർഫോഴ്സ്, ഒപ്പം കെഎസ്ഇബി ഇടപെടലും

By Web TeamFirst Published Sep 30, 2022, 9:54 PM IST
Highlights

തീ ആളിപ്പടർന്നതോടെ പ്രദേശമാകെ ശക്തമായ പുകപടലം കൊണ്ട് മൂടുകയായിരുന്നു. ഇത്  ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഓടിക്കൂടി

 

മണ്ണഞ്ചേരി: കിടക്ക, പ്ലാസ്റ്റിക് ഫർണിച്ചർ എന്നിവയുടെ മൊത്തവിതരണ സ്ഥാപനത്തിൽ വൻ അഗ്നിബാധ. തൊഴിലാളികൾ ഓടിമാറിയതിനാൽ ആളപയമില്ല. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ വലിയ കലവൂർ ആരാമം ജംഗ്‌ഷനു സമീപത്തുള്ള സ്ഥാപനത്തിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി കുര്യൻ ജെയിംസിന്റെ ഉടമസ്ഥതയിലുള്ളതാണ് അഗ്നിക്കിരയായ കടവിൽ ട്രേഡിംഗ് കമ്പനി, ഒലിവ് മാർക്കറ്റിംഗ് ഏജൻസി എന്ന സ്ഥാപനങ്ങൾ. തീ പിടിത്തത്തിൽ ഇവിടെയുണ്ടായിരുന്ന കിടക്കകളും പ്ലാസ്റ്റിക് കസേരകളും പൂർണമായും കത്തിയമർന്നു. ഇരു സ്ഥാപനത്തിലുമായി ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ഇന്ന്‌ ഉച്ചയ്ക്ക് 2.10 ഓടെയായിരുന്നു നാടിനെ നടുക്കിയ തീപിടുത്തം. മെത്തകൾ സൂക്ഷിച്ചിരുന്ന ഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന് ഇവിടെ ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാരി പറഞ്ഞു. വിവരം ഉടനെ തന്നെ സഹപ്രവർത്തകരെ  അറിയിക്കുകയും ഇവർ തീയണക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ അണയ്ക്കാനായില്ല. തീ ആളി പടരുകയും ചെയ്തതോടെ ഏവ‍ർക്കും ഭീതിയായി. സംഭവ സമയത്ത് തീപിടിത്തമുണ്ടായ രണ്ടു സ്ഥാപനത്തിലുമായി രണ്ടു യുവതികളും ഒരു യുവാവും മാത്രമെ ജോലിക്കാരായി ഉണ്ടായിരുന്നുള്ളൂ. തീ ആളിപ്പടർന്നതോടെ പ്രദേശമാകെ ശക്തമായ പുകപടലം കൊണ്ട് മൂടുകയായിരുന്നു. ഇത്  ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഓടിക്കൂടി.

കേസ് ഒത്തുതീർപ്പാകും! പക്ഷേ ശ്രീനാഥ് ഭാസിക്ക് കുരുക്ക് അഴിയില്ല; മയക്കുമരുന്ന് പരിശോധന ഫലം നിർണായകം

വിവരം അറിഞ്ഞ് മണ്ണഞ്ചേരി പൊലിസും ആലപ്പുഴ ചേർത്തല എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കാൻ വലിയ പരിശ്രമം നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറത്തെ തീവ്ര പരിശ്രമത്തിനൊടുവിലാണ്  ജില്ലാ ഫയർ ഓഫീസർ എം രാമദാസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്  തീയണക്കാൻ കഴിഞ്ഞത്. ഇതിനു സമീപത്തായി കയർ ഫാക്ടറി , അവൽ നിർമ്മാണ യൂണിറ്റ് എന്നീവയും പ്രവർത്തിക്കുന്നുണ്ട്. കയർ ഫാക്ടറിയുടെ പിന്നിൽ സൂക്ഷിച്ചിരുന്ന കയറിനും തീപിടിച്ചു. അഗ്‌നിശമനാംഗങ്ങളുടെ അവസോരചിതമായ ഇടപെടൽ സമീപത്തെ മറ്റ് ഇടങ്ങളിൽ തീപടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. തീ പിടുത്ത വിവരം അറിഞ്ഞയുടെനെ  തന്നെ കെ എസ് ഇ ബി അധികൃതർ എത്തി വൈദ്യുതിബന്‌ധം വിച്ചേദിച്ചിരുന്നു. അതും തീ ആളിപ്പടരുന്നത് ഒഴിവാക്കാൻ സഹായകമായി.

ചെറിയ സേവിംഗ്സുകാരാണോ? കേന്ദ്രത്തിൽ നിന്നൊരു സന്തോഷ വാർത്തയുണ്ട്! പലിശ നിരക്ക് ഉയർത്തി, അറിയേണ്ടതെല്ലാം

click me!