കൊച്ചിയിൽ ഫ്ലാറ്റിന് തീപിടിച്ചു; ആളപായമില്ല

By Web TeamFirst Published May 18, 2019, 5:53 PM IST
Highlights

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗാന്ധിനഗറിലെ സ്വപ്നിൽ ഫ്ലാറ്റിന്‍റെ ഏറ്റവും മുകളിലെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.

കൊച്ചി: എറണാകുളം ഗാന്ധിനഗറിലെ പാർപ്പിട സമുച്ചയത്തിൽ അഗ്നിബാധ. മാലിന്യസംസ്കരണ സംവിധാനത്തിൽ നിന്ന് തീ ആളുകയായിരുന്നു. എന്നാൽ അഗ്നിശമന സേന ഉടൻ എത്തിയതിനാൽ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗാന്ധിനഗറിലെ സ്വപ്നിൽ ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. സാധാരണയായി മാലിന്യസംസ്കരണസംവിധാനമായ ഇൻസിനറേറ്ററിൽ നിന്ന് ഇത്തരത്തിൽ തീ ഉയരുന്നത് കാണാറുള്ളതിനാൽ ആദ്യം താമസക്കാർ ഇത് കാര്യമായെടുത്തില്ല. പിന്നീട് വലിയ തോതിൽ തീ നാളങ്ങള് വന്നതോടെ താമസക്കാർ പുറത്തേക്കോടി.

ഉടൻ തന്നെ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളെത്തി ബാക്കി താമസക്കാരെയും ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള് തുടങ്ങി. മൂന്ന് മണിയോടെ തീ പൂർണമായും നിയന്ത്രിച്ചു. മറ്റ് മുറികളിലേക്ക് തീ പടരുന്നത് തടയാനും ആയി. ഇതോടെ വലിയ അപകടം ആണ് ഒഴിവായത്.

റീജിനൽ ഫയർ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിയമാനുസൃതമായി തന്നെയാണ് ഫ്ലാറ്റിന്റെ പ്രവർത്തനം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 16 നിലകളുള്ള പാർപ്പിട സമുച്ചയത്തിൽ ആറുപതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!