
തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവെച്ച ക്യാനുകൾക്കാണ് തീപിടിച്ചത്. ക്യാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു. റോഡിൽ നിന്നാണ് തീ പിടിച്ചത്. ഇത് ഇന്ധനം മാറ്റിവെച്ച ക്യാനുകളിലേക്ക് പടരുകയായിരുന്നു. അപകടത്തെ തുടർന്ന് വടക്കാഞ്ചേരി- ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.