തൊടുപുഴ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം; കെടുത്താന്‍ ശ്രമിച്ച സ്ഥലമുടമ പൊള്ളലേറ്റ് മരിച്ചു

By Web TeamFirst Published Feb 3, 2020, 6:12 PM IST
Highlights

തീ പടരുന്നത് കണ്ടെത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല. പിന്നീട്, തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് ജെയിംസ് മരിച്ചു.

ഇടുക്കി: തൊടുപുഴ വടക്കുംമുറിയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം. തീകെടുത്താന് ശ്രമിച്ച സ്ഥലമുടമ ജെയിംസ് കുന്നപ്പള്ളി (55) പൊള്ളലേറ്റ് മരിച്ചു. തീ പടരുന്നത് കണ്ടെത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല. പിന്നീട്, തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് ജെയിംസ് മരിച്ചു.

click me!