കായംകുളത്ത് വൈദ്യുതി പോസ്റ്റില്‍ തീപിടിച്ചു

By Web TeamFirst Published Apr 1, 2019, 10:08 PM IST
Highlights

തീ ആളിക്കത്തിയതോടെ കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വൈദ്യുതി കണക്ഷൻ നൽകിയിരുന്ന കേബിളുകളും കത്തി. 

ആലപ്പുഴ: കായംകുളത്ത് വൈദ്യുതി പോസ്റ്റിൽ ഡിസ്ട്രിബ്യൂഷൻ ബോക്സിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 6 മണിയോടെ നഗരസഭാ ജംഗ്ഷന് സമീപത്തുള്ള പോസ്റ്റിലാണ് തീപിടിച്ചത്. പോസ്റ്റിലെ ബോക്സിൽ നിന്ന് പുകയോടൊപ്പം  തീ ആളിപടരുകയും ചെയ്തു. 

വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിഛേദിച്ചു. തീ ആളിക്കത്തിയതോടെ കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വൈദ്യുതി കണക്ഷൻ നൽകിയിരുന്ന കേബിളുകളും കത്തി. 

കണക്ടിംഗ് ലോഡ് ഉളളതാണ്  ഡിസ്ട്രിബ്യൂഷൻ ബോക്സിന് തീകത്താൻ കാരണമാകുന്നതെന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്. രണ്ട് മാസം മുൻപും ഇവിടെ തീപിടിച്ചിരുന്നു. നഗരത്തിൽ പലയിടങ്ങളിലും അടിക്കടി ഡിസ്ട്രിബ്യൂഷൻ ബോക്സുകൾക്ക് തീപിടിക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. 

കെപി റോഡിൽ പെട്രോൾ പമ്പിന് സമീപമുൾപ്പെടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റിൽ ഡിസ്ട്രിബ്യൂഷൻ ബോക്സിന് മുന്‍പ് തീപിടിച്ചിരുന്നു. മൂന്നുമാസത്തിനുളളിൽ നഗരമധ്യത്തിൽ പതിനഞ്ചോളം പോസ്റ്റുകളിൽ തീ പിടിച്ചു.  നഗരത്തിന് പുറത്ത് ചിലയിടങ്ങളിൽ രാത്രിയിലും തീപിടുത്തമുണ്ടായി. പോസ്റ്റിൽ തീ ആളിക്കത്തുന്നത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. അധികൃതർ വേണ്ട സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

click me!