
സുൽത്താൻ ബത്തേരി: വയനാട്ടിൽ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിലേക്കും തീപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ബത്തേരിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സും പിന്നെ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തീ പൂർണ്ണമായും അണക്കാനുള്ള തീവ്രശ്രമത്തിലാണ്.
ജനവാസ പ്രദേശത്തുനിന്ന് അധികം അകലെയല്ലാതെ കാടിനുള്ളിലെ മുളങ്കൂട്ടങ്ങൾക്കാണ് തീ പടർന്നിരിക്കുന്നത്. മുൻപും ഈ മേഖലയിൽ സമാന രീതിയിൽ മുളംകൂട്ടങ്ങൾക്ക് തീ പിടിച്ചിരുന്നു. വനത്തിൽ ആനകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam