
ചാരുംമൂട്: അടച്ചിട്ടിരുന്ന സ്വർണ്ണക്കടയ്ക്കുള്ളിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. കടക്കുള്ളിലെ ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ മുഴുവനും കത്തിനശിച്ചു. കായംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീപൂർണ്ണമായും അണച്ചത്.
പടനിലം ക്ഷേത്ര ജംഗ്ഷന് വടക്കു ഭാഗത്തുള്ള ചുനക്കര സ്വദേശി രജനിയുടെ ഉടമസ്ഥതയിലുള്ള ശരവണ സ്വർണ്ണക്കടയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ തീപിടുത്തമുണ്ടായത്. രണ്ടു ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. പരിസരവാസികളാണ് കടയിൽ നിന്നും പുക ഉയരുന്നത് കണ്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam