പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ

Published : Oct 09, 2026, 11:06 PM IST
Priyadarshini Bus Student Harassment

Synopsis

കോഴിക്കോട് പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിലായി. കരുവണ്ണൂർ സ്വദേശി രാജേഷ് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷ് ആണ് പിടിയിലായത്. താമരശ്ശേരി പരപ്പൻപൊയിലിൽ നിന്ന് പടനിലത്തേക്ക് ബസ് കയറിയ വിദ്യാർത്ഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ് മണ്ണിൽകടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗിക അതിക്രമം. സഹികെട്ട പെൺകുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയപാത നിർമാണ സ്ഥലത്തെ രണ്ട് ജനറേറ്ററുകൾ കത്തി നശിച്ചു
വാട്സാപ്പ് ഡിലീറ്റ് ചെയ്ത ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, ബാലാവകാശ കമ്മിഷൻ കേസെടുത്തു