വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കം, തീപ്പൊരി തെറിച്ചത് പന്തലിലേക്ക്; പത്തടി ഉയരത്തിൽ തീ പടർന്നു, ഒഴിവായത് വൻ ദുരന്തം

Published : Mar 30, 2026, 10:29 AM IST
wedding venue fire

Synopsis

കാസർകോട് മൗവ്വലിൽ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ പന്തലിന് തീപിടിച്ചു. വരന്റെ വീട്ടുകാർ എത്തിയപ്പോൾ ഉണ്ടായ അപകടത്തിൽ പന്തലിന്റെ അലങ്കാരങ്ങൾക്കാണ് തീ പടർന്നത്. നാട്ടുകാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

കാസർകോട്: മൗവ്വലിൽ വിവാഹ ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. കല്യാണ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് വേഗത്തിൽ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിലേക്ക് വീഴുകയായിരുന്നു. നൂറുക്കണക്കിന് ആളുകൾ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു. മീത്തൽ മൗവ്വൽ ഇബ്റാഹിമിന്‍റെ മകളുടെ കല്യാണ വീട്ടിലാണ് സംഭവം ഉണ്ടായത്. ചെർക്കളയിലെ വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി വീണ് പന്തലിന് മുന്നിൽ ഒരുക്കിയ അലങ്കാരത്തിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടരുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓരോ മുറിയിലും നായ്ക്കൾ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഛർദ്ദിച്ചു; വീട്ടിൽ തെരുവുനായ്ക്കളെ വളർത്തിയ ദമ്പതികൾക്കെതിരെ കേസ്
നാട്ടുകാരും പൊലീസും കൈകോർത്തു, മുളന്തുരുത്തിയിൽ പിടികൂടിയത് 20 കിലോ കഞ്ചാവ്