
തിരുവനന്തപുരം : നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. 5 പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ടൗണിൽ വൈകിട്ട് എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്രകടനത്തിനിടെയാണ് ആൾക്കൂട്ടത്തിന് നടുവിൽ പൊട്ടിത്തെറിയുണ്ടായത്. മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെ പ്രകടനത്തിൽ ഉണ്ടായിരുന്നു. ആഘോഷത്തിനിടെ പ്രവർത്തകന്‍റെ കയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു.
മഹാദേവ് ആപ്പിന് ബ്ലോക്ക്, 22 ആപ്പുകൾ കേന്ദ്രം വിലക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam