
തൃശ്ശൂർ: തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തി കാട്ടി ഭയപ്പെടുത്തി സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കള്ളൻ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന പുരുഷോത്തമന്‍റെ വീട്ടിലാണ് സംഭവം. ഗേറ്റടയ്ക്കാനായി പുറത്തിറങ്ങിയ യുവതിയുടെ മൂന്ന് പവന്‍റെ മാല കവർന്നതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ശോഭനയുടെ മകൾ പ്രീജുവിന്‍റെ കഴുത്തിൽ നിന്നുമാണ് കള്ളൻ മാല പൊട്ടിച്ചെടുത്തത്. ശോഭനയും പ്രീജുവിന്‍റെ മകനും വീടിന്‍റെ ഗേയ്റ്റ് അടയ്ക്കാനായി വീടിന് പുറത്തേക്ക് പോയ നേരത്തായിരുന്നു മോഷണം. പതുങ്ങി നില്‍ക്കുകയായിരുന്ന കള്ളന്‍ വീട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവര്‍ന്നു എന്നാണ് പ്രീജുവിന്‍റെ മൊഴി
വീട്ടുകാരെത്തിയപ്പോഴേക്കും കത്തി ഉപേക്ഷിച്ച് കള്ളന്‍ കടന്നുകളഞ്ഞതായും പ്രീജു മൊഴി നല്‍കി. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
Read More : കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയുടെ അടുത്തെത്തി, ലൈംഗികാതിക്രമം, മുത്തശ്ശി കണ്ട് ഒച്ചവെച്ചു; 58 കാരനെ പൊക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam