പത്തനംതിട്ടയിൽ ഫയർഫോഴ്സിന്റെ 'ഓപ്പറേഷൻ ഓമന'; ജീവിതത്തിലേക്ക് തിരിച്ചുവന്ന് ​ഗർഭിണിപശു

Published : Sep 30, 2025, 08:39 PM IST
fire force

Synopsis

പത്തനംതിട്ടയിൽ ഫയർഫോഴ്സിന്റെ 'ഓപ്പറേഷൻ ഓമന'. സേന സംഭവ സ്ഥലത്ത് റോപ്പ്, പഴയ ഹോസ് എന്നിവ ഉപയോഗിച്ച് പശുവിനെ സാഹസികമായി കൈ ചുമടായി സരളയുടെ വീട്ടിൽ എത്തിച്ചു. 

പത്തനംതിട്ട: ഗർഭിണി പശുവിന് രക്ഷകരായി പത്തനംതിട്ട അഗ്നി രക്ഷാസേന. പത്തനംതിട്ട മൈലപ്രയിൽ പഞ്ചായത്ത് പടി എന്ന സ്ഥലത്താണ് സംഭവം. അഞ്ചാം വാർഡിലെ‌ മഹേഷ് മാധവ വിലാസത്തിൽ സരളയുടെ മൂന്ന് മാസം ഗർഭിണിയായ പശു റബ്ബർ തോട്ടത്തിൽ പുല്ല് മേയുന്നതിനിടയിലാണ് കയറ് കുരുങ്ങി തല കീഴായി താഴ്ചയിൽ അകപ്പെട്ടു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഞായർ, തിങ്കൾ ദിവസങ്ങളിൽ പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പശുവിൻ്റെ ഉടമ സരളയുടെ അമ്മ അറിയിച്ചതനുസരിച്ച് ഇറച്ചിവെട്ടുകാർ പശുവിനെ കൊണ്ടുപോകാൻ എത്തിയെങ്കിലും തൻ്റെ പൊന്നോമനയായ പശുവിനെ ഇറച്ചിവെട്ടുകാർക്ക് നൽകാൻ സരളയ്ക്ക് മനസ്സ് വന്നില്ല. തുടർന്ന് വാർഡ് മെമ്പറുടെ നിർദ്ദേശ പ്രകാരമാണ് സരള പത്തനതിട്ട അഗ്നിരക്ഷ നിലയത്തിൽ സഹായം അഭ്യർത്ഥിച്ചത്. ഉടൻ തന്നെ അസി. സ്റ്റേഷൻ ഓഫിസർ സാബു ഇത്രയും ആഴമുളള കുഴിയിൽ നിന്നും ഗർഭിണി പശുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള സങ്കേതിക പ്രശ്‌നം സരളയോട് ബോധിപ്പിക്കുകയും ജെസിബിയുടെ സേവനം ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തു. 

എന്നാൽ ജെസിബി എത്തിക്കാനായില്ല. തുടർന്ന് സേന സംഭവ സ്ഥലത്ത് റോപ്പ്, പഴയ ഹോസ് എന്നിവ ഉപയോഗിച്ച് പശുവിനെ സാഹസികമായി കൈ ചുമടായി സരളയുടെ വീട്ടിൽ എത്തിച്ചു. പിന്നീട് സേനാംഗങ്ങൾ പശുവിനെ തൊഴുത്തിൽ എത്തിച്ച് പശുവിൻ്റെ വയറും തൊഴുത്തും ആയി ബന്ധിപ്പിച്ച് കയറ് കെട്ടി പശുവിനെ ഉയർത്തി നിർത്തി. തുടർന്ന് വെറ്ററിനറി സർജൻ്റെ സേവനം ലഭ്യമാക്കാൻ ഉടമയോട് നിർദേശിച്ച് സേന മടങ്ങി.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം