
മാന്നാർ: വെള്ളപ്പൊക്കത്തിൽ പാടത്തിന്റെ നടുവിൽ ഒറ്റപ്പെട്ട് തുരുത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കോവിഡ് കാലത്ത്, തോരാത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ കരീലത്തറ കോളനിയിൽ മൈതാനം കുന്നിൽ ഭാഗത്ത് നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് ഒറ്റക്ക് താമസിയ്ക്കുന്ന തെക്കുംമുറി പുത്തൻ തറയിൽവയോധികയായകുഞ്ഞുഞ്ഞമ്മയെ (72) ആണ്. ഒറ്റപ്പെട്ട തുരുത്തിൽ നിന്നും മാവേലിക്കര ഫയർഫോഴ്സുംനാട്ടുകാരും ചെർന്ന് രക്ഷാപ്രവർത്തനം നടത്തി തൃപ്പെരുന്തുറ ഗവ. യൂ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്.
പഞ്ചായത്തംഗം അഭിലാഷ് തൂമ്പി നാത്താണ് മാവേലിക്കര അഗ്നിശമന സേനയെ സഹായത്തിനായി വിളിച്ചത്. നെല്ല് പുഴുങ്ങുന്ന വലിയ ചെമ്പിലിരുത്തിയാണ് വീട്ടമ്മയെ സേനാംഗങ്ങൾ കരയ്ക്കെത്തിച്ചത്. രാജേന്ദ്രൻ നായർ, എം. മനോജ് കുമാർ, ആർ. രാഹുൽ, സനൽകുമാർ, എസ്. സെയ്ഫുദീൻ, ഗോപി,ആദർശ്, അനിൽകുമാർ, സന്ദീപ്, കെ. വിനു, പുഷ്പാ ശശികുമാർ, പ്രസന്ന, ബിനി സുനിൽ, ബാബു എന്നിവർരക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam