
വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ വെള്ള നിറത്തിലുള്ള മാൻകുഞ്ഞിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുറിച്യാട് റെയിഞ്ചിൽപെടുന്ന വടക്കനാട് പച്ചാടി വനഭാഗത്ത് താമരക്കുളത്തിന് സമീപത്താണ് വെള്ളനിറത്തിലുള്ള മാൻകുഞ്ഞിനെ നാട്ടുകാർ കണ്ടത്. ഇതിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നുണ്ട്.
ആദ്യമായാണ് വെള്ളനിറത്തിലുള്ള മാൻകുഞ്ഞിനെ വനത്തിൽ കാണുന്നതെന്നാണ് ആളുകൾ പറയുന്നത്. കഴിഞ്ഞദിവസം വടക്കനാട് പാതയിലൂടെ സഞ്ചരിച്ച പ്രദേശവാസിയാണ് വെള്ളമാനിന്‍റെ ദൃശ്യം പകർത്തിയത്. ശരീരത്തിലെ മെലാനിൻ ഉൽപാദന പ്രശ്നമുള്ള ആൽബിനിസം ആണ് വെള്ള നിറത്തിന് കാരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം