കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ നിര്യാതനായി

Published : Nov 18, 2021, 06:35 AM ISTUpdated : Nov 18, 2021, 09:36 AM IST
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ നിര്യാതനായി

Synopsis

നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്താവളത്തിലെ യാത്രക്കാരനായിരുന്നു റഊഫ്.  

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (Cochin International airport) ആദ്യമായി വിമാനമിറങ്ങിയ യാത്രികന്‍ നിര്യാതനായി. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയായ പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുല്‍ റഊഫ്(71) ആണ് മരിച്ചത്. സൗദി ദമ്മാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു. ഖബറടക്കം നടത്തി. നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്താവളത്തിലെ യാത്രക്കാരനായിരുന്നു റഊഫ്. വിമാനത്തില്‍ നിന്ന് ആദ്യമിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വി ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. അന്നത്തെ മാധ്യമങ്ങളിലെ പ്രധാന ചിത്രമായിരുന്നു ഇത്. 

ഭാര്യ: ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവി. മക്കള്‍: റഫ്‌ന (ദുബായ്), ഹാത്തിബ് മുഹമ്മദ് (സൗദി), ഹിബ (ദുബായ്). മരുമക്കള്‍ ഷാജഹാന്‍ (ദുബായ്), റൈസ (സൗദി), അസ്ലം (ദുബായ്).
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്