ആദ്യം വീട്ടിലെ സിസിടിവി ക്യാമറ മുകളിലേക്ക് തിരിച്ചുവെച്ചു; കുടുംബ പ്രശ്നത്തിൽ യുവതിക്ക് ബന്ധുക്കളുടെ മർദനം

Published : Jan 20, 2025, 03:45 PM IST
ആദ്യം വീട്ടിലെ സിസിടിവി ക്യാമറ മുകളിലേക്ക് തിരിച്ചുവെച്ചു; കുടുംബ പ്രശ്നത്തിൽ യുവതിക്ക് ബന്ധുക്കളുടെ മർദനം

Synopsis

എസ്.പിക്ക് ഉൾപ്പെടെ പരാതി നൽകാനാണ് മർദനമേറ്റ യുവതിയുടെ തീരുമാനം. 

കൊല്ലം: കുടുംബ പ്രശ്നത്തെ തുട‍ർന്ന് വീട്ടുകാർ തമ്മിലുള്ള വാക്കുതർക്കം കൈയാങ്കളിയിലെത്തി. കൈക്കുഞ്ഞുമായി നിൽക്കുന്ന 24 കാരിയായ യുവതിയെ ബന്ധുക്കൾ ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരവിപുരം സ്വദേശിയായ സോനുവിന്റെ പരാതായിൽ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കുടുംബ സ്വത്തിന്റെ പേരിലുള്ള തർക്കം ആദ്യം ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിലും പിന്നീട് കൈയാങ്കളിയിലേക്കും എത്തുകയായിരുന്നു.  

പതിനെട്ടാം തീയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.  വീട്ടിലേക്ക് വരുന്ന ഒരു കുടുംബത്തിലെ ഒരാൾ ആദ്യം വീട്ടിലെ സിസിടിവി ക്യാമറ മുകളിലേക്ക് തിരിച്ച് വെയ്ക്കുകയും വാക്കു തർക്കത്തിനൊടുവിൽ പിന്നീട് യുവതിയെ മ‍ർദിക്കുകയുമായിരുന്നു. പരാതി ലഭിച്ചത് പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ജാമ്യം കിട്ടുന്ന ദുർബല വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് യുവതി പറഞ്ഞു. തനിക്ക് ക്രൂരമായി മർദനമേറ്റെന്ന് ആരോപിച്ച യുവതി കൂടുതൽ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. യുവതി നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം