ഹോം സ്റ്റേ അടിച്ച് പൊളിച്ച് ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദനം ; സീനിയർ നിയമ വിദ്യാർത്ഥികൾക്കെതിരെ കേസ്

Published : Feb 13, 2025, 06:25 PM ISTUpdated : Feb 13, 2025, 06:32 PM IST
ഹോം സ്റ്റേ അടിച്ച് പൊളിച്ച് ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദനം ; സീനിയർ നിയമ വിദ്യാർത്ഥികൾക്കെതിരെ കേസ്

Synopsis

പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്.

തിരുവനന്തപുരം: പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മര്‍ദനം. സംഭവത്തിൽ സീനിയർ വിദ്യാര്‍ത്ഥികളായ ബിനോ,വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.

ബിനോ മര്‍ദിച്ചതായി അഭിറാമിന്‍റെ സുഹൃത്ത് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന് പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അകത്തുകയറി അഭിറാമിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നാലംഗ സംഘമാണ് മര്‍ദിച്ചതെന്ന് അഭിറാം മൊഴി നൽകിയിരുന്നു. തുടര്‍ന്നാണ് പാറശ്ശാല പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം. അഭിറാമിന്‍റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്. മര്‍ദനത്തിൽ അഭിറാമിന്‍റെ പല്ല് ഉള്‍പ്പെടെ പൊട്ടി. 

'കോട്ടയം നഴ്സിങ് കോളേജിലെ റാഗിങിന് പിന്നിൽ എസ്എഫ്ഐ നേതാക്കൾ'; ഗുരുതര ആരോപണവുമായി എംഎസ്എഫ്

നഴ്സിം​ഗ് കോളേജ് റാ​ഗിം​​ഗ്: ദൃശ്യങ്ങൾ ചങ്കുതകർക്കുന്നതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ; 'തക്കതായ ശിക്ഷ നൽകണം'

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2020ൽ 61 വോട്ടിന് തോൽപ്പിച്ച അതേ സ്ഥാനാര്‍ത്ഥിയെ ഇത്തവണ വീഴ്ത്തി, 'ഈ പ്രതികാരം മാസ് എന്ന് നാട്ടുകാര്‍, ഇരട്ടി മധുരമായി ഭാര്യയും ജയിച്ചു
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ