രാത്രി ബൈക്കിൽ വരുമ്പോൾ തൊട്ടുമുന്നിൽ പ്രകോപിതനായി പടയപ്പ; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്

Published : Feb 13, 2025, 04:51 PM IST
രാത്രി ബൈക്കിൽ വരുമ്പോൾ തൊട്ടുമുന്നിൽ പ്രകോപിതനായി പടയപ്പ; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്

Synopsis

ഇടുക്കി മറയൂരിൽ കാട്ടാന പടയപ്പയെക്കണ്ട് ഭയന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം.

ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന പടയപ്പയെക്കണ്ട് ഭയന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. തൃശ്ശുർ ആമ്പല്ലൂർ സ്വദേശികളായ ദിൽജ, മകൻ ബിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. മറയൂർ മൈക്കിൾ ഗിരി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കുട്ടികളെ മേയ്ക്ക് അപ് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. മൂന്നാർ - മറയൂർ പാതയിൽ വാഗുവാരെയിൽ വച്ചാണ് ഇവർ പ്രകോപിതനായ കാട്ടാനയ്ക്ക് മുന്നിൽപ്പെടുന്നത്. തുടർന്നായിരുന്നു അപകടം. ഏറെനാളായി മദപ്പാടിലുളള ആന മറയൂരിലെ ജനവാസ മേഖലയിൽ ഭീതിവിതയ്ക്കുകയാണ്. ഇന്നലെയും രാത്രി റോഡിലിറങ്ങിയ ആന ഏറെ നേരം വാഹനങ്ങൾ തടഞ്ഞിരുന്നു. ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി