
തിരുവനന്തപുരം: തലസ്ഥാനത്ത് പനച്ചമൂട്ടില്‍ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരക്കുള്ള സ്ഥലമായ പനച്ചമൂടിനും -പുളിമൂട് ജംഗ്ഷനും ഇടയ്ക്കാണ് ആംബുലന്‍സ് പതിവായി പാര്‍ക്ക് ചെയ്യുന്നത്. ഈ ആംബുലന്‍സ് റോഡില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ട് പരിസരങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലതവണ പരാതിയുയർന്നെങ്കിലും ആംബുലൻസ് മാറ്റിയിടാൻ ഡ്രൈവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നേരത്തെ രോഗികളുമായെത്തിയ ആംബുലൻസ് ഉൾപ്പടെ ഈ വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മത്സ്യം കയറ്റിവന്ന ലോറി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മത്സ്യ വ്യാപാരികള്‍ ഇടപെട്ട് മിനി ലോറി അവിടെനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam