ചാത്തമ്പാറ ജങ്ഷനിൽ മീൻ ലോറി പിന്നിൽ നിന്നും ഇടിച്ചു, സ്കൂട്ടറിന് പിന്നിലിരുന്ന എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Published : Sep 16, 2025, 06:22 PM IST
engineering student death

Synopsis

ചാത്തമ്പാറ ജങ്ഷനിൽ വെച്ച് സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വിദ്യാർത്ഥിയുടെ ദേഹത്തു കൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം: മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്‍റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിന്‍റെ പിന്നിലിരിക്കുകയായിരുന്നു യാസിൻ.

സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിയായ പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് ഇർഫാനെ(21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ കടുവയിൽ മുസ്‌ലിം ജമാഅത്ത് കബറിസ്താനിൽ കബറടക്കി. വിദ്യാർഥികളും അധ്യാപകരുമടക്കം നൂറു കണക്കിനാളുകളാണ് അവസാനമായി ഒരുനോക്ക് കാണാനായി വീട്ടിലും പള്ളിയിലുമെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്