മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു 

Published : Jun 27, 2022, 12:05 AM IST
മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു 

Synopsis

അഞ്ചുതെങ്ങ് മണ്ണാകുളം കടപ്പുറത്ത് മത്സ്യബന്ധനത്തിന് കടലിൽ പോകാനായി വള്ളം ഇറക്കവെയാണ് അപകടം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു

തിരുവനന്തപുരം: മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്‌കുടി പുരയിടത്തിൽ രാജു എന്നറിയപ്പെടുന്ന വാൾട്ടർ (41) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ് മണ്ണാകുളം കടപ്പുറത്ത് മത്സ്യബന്ധനത്തിന് കടലിൽ പോകാനായി വള്ളം ഇറക്കവെയാണ് അപകടം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന സ്റ്റീഫൻ, ജസ്റ്റിൻ, വിൽഫ്രഡ്‌ എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും വാൾട്ടറിനെ കടലിൽ കാണാതായി. തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തെ  കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഷൈനി. മക്കൾ: സനോജ്, സബിൻ, ഷിറോൺ. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തർക്കം, ബിജെപി ജനമുന്നേറ്റ സദസില്‍ കൂട്ടയടി; 2 പ്രവർത്തകർക്ക് പരിക്ക്
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയിൽ, മൃതദേഹം കേബിളിൽ തൂങ്ങിയ നിലയിൽ