കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേൽരാജിന്‍റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)