മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ് മുങ്ങിമരിച്ചു

Published : Aug 22, 2021, 08:12 PM ISTUpdated : Aug 22, 2021, 08:14 PM IST
മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ്  മുങ്ങിമരിച്ചു

Synopsis

ഇന്ന് രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തിൽ വല ഇറക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.

അമ്പലപ്പുഴ: പൊന്തിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അര ശർക്കടവിൽ സിൽവസ്റ്റർ എന്ന സിലീക്ക് (48) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തിൽ വല ഇറക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

നാട്ടുകാരും മൽസ്യ തൊഴിലാളികളും ചേർന്ന് ഏറെ നേരം കടലിൽ നടത്തിയ തെരെച്ചിലിനൊടുവിലാണ്  നർബോന തീരത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം