
കോഴിക്കോട്: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. ഇന്ന് രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് എ ടിഎം കൗണ്ടറിന് മുൻവശം സംശയാസ്പദമായി നിൽക്കുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്.
അനീഷ് സഞ്ചരിച്ച ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് നടന്ന പരിശോധനയിൽ വാഹനത്തിൽ പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയും കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവമ്പാടി എസ്ഐ ആഷിം കെ കെ, എ.എസ്.ഐ. റഷീദ്, സി.പി.ഒ. അനീസ് , മുനീർ എന്നിവരാണ് പ്രതിയെ പിടി കൂടിയത് . പ്രതി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ പതിനാറാം തീയതി പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയയതാണെന്നും പൊലീസ് പറഞ്ഞു.
അനീഷിനെതിരെ മുക്കം പൊലീസ് സ്റ്റേഷനിലും താമരശ്ശേരി, മെഡിക്കൽ കോളേജ്, കുന്ദമംഗലം, തിരുവമ്പാടി എന്നീ പൊലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളും പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. താമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam