ചാകരയില്‍ കണവഭാഗ്യം; തീരത്ത് ആഹ്ളാദം

By Web TeamFirst Published Sep 1, 2018, 8:31 PM IST
Highlights

വലിയ കണവക്കു 300 ഉം ചെറുതിന് 250 രൂപ വില വെച്ചാണ് ലേലത്തില്‍ പോയത്. സാധാരണ പുറംകടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ഫിഷിംഗ് ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ് വലിയ കണവ ലഭിക്കുന്നത്

അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് ചാകരയില്‍ അയലക്കു വില ഇടിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി കണവ ലഭിച്ചത് മല്‍സ്യമേഖലക്കു പ്രതീക്ഷ നല്‍കി. ചള്ളിയില്‍ ചാകര കടപ്പുറത്തുനിന്ന് മല്‍സ്യം പിടിക്കാന്‍ പോയ എച്ച്എം വലവള്ളക്കാര്‍ക്കാണ് കണവ ലഭിച്ചത്.

വലിയ കണവക്കു 300 ഉം ചെറുതിന് 250 രൂപ വില വെച്ചാണ് ലേലത്തില്‍ പോയത്. സാധാരണ പുറംകടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ഫിഷിംഗ് ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ് വലിയ കണവ ലഭിക്കുന്നത്. കണവ കൂടുതലായും വിദേശത്തേക്കാണ് കയറ്റി അയക്കുന്നത്.

അതേ സമയം പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇന്നലെയും അയല മാത്രമാണ് ലഭിച്ചത്. ഇതിന് ആവശ്യക്കാര്‍ കുറവായതിനാല്‍ വളത്തിന് പൊടിക്കാനായാണ് കയറി പോയത്.വില ഇടിഞ്ഞതുമൂലം ഇന്ധന ചെലവു പോലും കിട്ടിയില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.

click me!