കായംകുളം തീരത്ത് കടലിൽ വീണ് അമ്പലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു

Published : Jun 16, 2026, 06:30 PM IST
Fisherman death

Synopsis

കായംകുളം തീരത്ത് മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് അമ്പലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. 'കാർമ്മൽ' എന്ന വള്ളത്തിൽ വല വലിക്കുന്നതിനിടെയാണ് ശ്യാംകുമാർ (55) അപകടത്തിൽപ്പെട്ടത്. സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്പലപ്പുഴ: കായംകുളം തീരത്ത് മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഈ ദാരുണ അപകടം സംഭവിച്ചത്.

നാൽപ്പതോളം തൊഴിലാളികൾ പണിയെടുക്കുന്ന 'കാർമ്മൽ' എന്ന ലൈലന്റ് വള്ളത്തിലെ തൊഴിലാളിയായിരുന്നു ശ്യാംകുമാർ. കടലിൽ വെച്ച് വള്ളത്തിലെ വല വലിക്കുന്നതിനിടയിൽ അദ്ദേഹം അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ഇദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ബുധനാഴ്ച നടക്കും. അമ്മ: മണിയമ്മ. ഭാര്യ: റീജ. മക്കൾ: ആദിത്യൻ, ആദർശ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അങ്കമാലിയിൽ ട്രെയിനിറങ്ങി ഓട്ടോയിൽ പോകുന്നതിനിടെ പൊലീസ് തടഞ്ഞു; 16 കവറുകളിലായി കൊണ്ടുവന്ന കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ
'സഹദ് കാറിൽ കാത്തിരുന്നു, 16 കാരി പുസ്തകം വാങ്ങാൻ പുറത്ത് വന്നതും കഴുത്തി കുത്തി, എതിരെ വന്ന വണ്ടി ഇടിച്ചിട്ട് രക്ഷപ്പെട്ടു'; പ്രണയപ്പകയിൽ ക്രൂരത