കൊച്ചിയില്‍ തോട്ടില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; കാരണം വയലിലെ കീടനാശിനിയെന്ന് ആരോപണം

By Vishnu N VenugopalFirst Published Sep 20, 2022, 10:43 AM IST
Highlights

കുളിക്കാനും മറ്റുമായി നരവധി പേരാണ് ദിവസവും ഈ തോടിനെ ആശ്രയിക്കുന്നത്.  മത്സ്യങ്ങൾ ചത്ത് പൊങ്ങിയതോടെ തോട്ടിലെ വെളളം ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

കൊച്ചി: എറണാകുളം കാഞ്ഞൂരിലെ പാഴൂർ പാടശേഖത്തിലൂടെ ഒഴുകുന്ന തോട്ടിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. 
വയലിലെ അമിത കീടനാശിനിയാണ് മീനുകള്‍ ചാവാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാടത്ത് കർഷകർ കീടനാശിനി തളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീനുകള്‍ ചത്ത് പൊങ്ങിയത്. കൂടിയ അളവിൽ കീടനാശിനി തളിച്ചതാണ് തോട്ടിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ കാരണമെന്നാരോപിച്ച് നാട്ടുകാർ പാടത്ത് പ്രതിഷേധിച്ചു.

കുളിക്കാനും മറ്റുമായി നിരവധി പേരാണ് ദിവസവും ഈ തോടിനെ ആശ്രയിക്കുന്നത്. സമീപ പ്രദശങ്ങളിലെ കര്‍ഷകരും കൃഷിക്ക് ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെളളമാണ്. മത്സ്യങ്ങൾ ചത്ത് പൊങ്ങിയതോടെ തോട്ടിലെ വെളളം ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

അമ്പതിലേറെ കുടുംബങ്ങള്‍ പലരീതിയില്‍ തോടിനെ ആശ്രയിക്കുന്നുണ്ട്. തോട്ടിലെ വെള്ളം ഉറവയായി സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ഈ വിഷം വലര്‍ന്ന വെള്ളമെത്തുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. അധികൃതര്‍ തോട്ടിലെ വെളളം പരിശോധിച്ച് സുരക്ഷിത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More : 'പതിമൂന്ന് ദിവസത്തെ കാത്തിരിപ്പ്'; വണ്ടിപ്പെരിയാറില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി ഒടുവില്‍ കുടുങ്ങി
 

tags
click me!