
മലപ്പുറം : കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും . 1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന വയനാട് സ്വദേശി ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവർ പിടിയിൽ ആയി . ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തു.
സ്വര്‍ണ്ണം കടത്തിയത് സമ്മതിക്കാതെ നൗഫല്‍; ഒടുവില്‍ എക്സ്റേ എടുത്തു; കണ്ണുതള്ളിപ്പോയി പൊലീസ്.!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam