
കൊല്ലം: അഴിക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 'കീർത്തന' എന്ന മത്സ്യബന്ധന ബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് പുലർച്ചെ 4 മണിയോടെ 8 പേരടങ്ങിയ ബോട്ട് മറിഞ്ഞത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam