ഹൈ വോൾട്ടേജ് ലൈറ്റുമായി 'വചനം', ട്രെഷറിയിലെത്തിയത് 763600 രൂപ

Published : Feb 07, 2025, 01:36 PM IST
ഹൈ വോൾട്ടേജ് ലൈറ്റുമായി 'വചനം', ട്രെഷറിയിലെത്തിയത് 763600 രൂപ

Synopsis

ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കല്‍ വീട്ടില്‍ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം  രണ്ട് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്

തൃശൂര്‍: തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ  രണ്ട് ബോട്ടുകള്‍ ഫിഷറീസ് പിടിച്ചെടുത്ത് പിഴ ചുമത്തി. ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കല്‍ വീട്ടില്‍ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം  രണ്ട് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.

പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍.ഇ.ഡി. ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യുബ് ലൈറ്റുകള്‍  പിടിച്ചെടുത്തു. നിയമനടപടികള്‍ പുര്‍ത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലംചെയ്ത് ലഭിച്ച 246200 രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന്  ബോട്ടുകള്‍ക്ക് 5,17,000 രൂപയും പിഴ ചുമത്തി. ആകെ 763600 രൂപ ട്രഷറിയില്‍ ഒടുക്കി.

പ്രത്യേക പരിശോധനാ സംഘത്തില്‍ അഴിക്കോട് മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്റഷന്‍ ഓഫീസര്‍ സുമിത, അഴിക്കോട് കോസ്റ്റല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാബു, എ.എസ്.ഐ. സിന്ധു ജോസഫ്, സി.പി.ഒ. ശരത്ത് ബാബു, മെക്കാനിക്ക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ പ്രശാന്ത് കുമാര്‍ വി.എന്‍, ഷിനില്‍കുമാര്‍ ഇ.ആര്‍, ഷൈബു വി.എം. നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു