
തിരുവനന്തപുരം : ദൂരപരിധി ലംഘിച്ച് റിംഗ് വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യത്തൊഴിലാളികൾ തടഞ്ഞു.വേളി സൗത്ത് തുമ്പയിലാണ് മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ തടഞ്ഞത് .
താഴംപള്ളി, വർക്കല എന്നിവിടങ്ങളിൽ നിന്നുവന്ന വള്ളങ്ങളെയും മത്സ്യ തൊഴിലാളികളേയുമാണ് തടഞ്ഞത്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന രീതിയിൽ സ്ഥിരമായി വലിയ വള്ളങ്ങളും നിരോധിത വലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നു എന്നാണ് പരാതി.പ്രാദേശികമായി നടത്തിയ ചർച്ചയെ തുടർന്ന് വള്ളങ്ങൾ പിന്നീട് മോചിപ്പിച്ചു